<> ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

Wednesday, April 14, 2021

മറക്കപ്പെടുന്ന പുതുവത്സരം

            ഒരു ഭാരതീയൻ എന്ന നിലയിലും സനാതന ധർമ്മത്തിലും അർഷഭാരത സംസ്കാരത്തിലും അഭിമാനംകൊള്ളുന്ന നാം ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽ വിഷു ദിവസം വിവിധ പേരുകളിൽ പുതുവത്സരം ആയി ആഘോഷിക്കപ്പെടുന്നു എന്ന് അറിഞ്ഞിരിക്കേണ്ടതും ഇതിൽ പങ്കാളികൾ ആകേണ്ടതും നമ്മുടെ ആചാരവും സംസ്കാരവും നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.


                  







                  




                    വിശ്വാസപരമായി പറയുമ്പോൾ  ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിൽ ബ്രഹ്മാവ് ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ചു എന്ന് വിശ്വസിച്ചുപോരുന്നു ആയതിനാലാണ് ഇന്നേ ദിവസം പുതുവത്സരമായി കരുതിപ്പോരുന്നത്. ഇംഗ്ലീഷ് കാരുടെ കടന്നുകയറ്റത്തിൽ  നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇംഗ്ലീഷ് കലണ്ടർ  ഒഴിച്ചുകൂടാനാകാത്ത ഒന്നായി എങ്കിലും നിലവിൽ ലഭ്യമായ വിവരങ്ങൾ വച്ചുനോക്കുമ്പോൾ 1000 BCE മുതൽ പൂർണമായും ശാസ്ത്രീയമായ കലണ്ടർ നമ്മുടെ പൂർവികർ ചിട്ടപ്പെടുത്തിഇരുന്നതായും അത് ഭാരതത്തിൽ ഉപയോഗിച്ചു വന്നിരുന്നതായും കാണാവുന്നതാണ്. കേന്ദ്രബിന്ദുവായ സൂര്യനെ ആസ്പദമാക്കി കൊണ്ട്  ഭുമിയുടെയും ചന്ദ്രന്റെയും ഭ്രമണത്തെ ആസ്പദമാക്കിയാണ് ഈ കലണ്ടർ ഉണ്ടാക്കിയിരിക്കുന്നത്. ചന്ദ്രനെയും സൂര്യനെയും ആസ്പദമാക്കി ആയതുകൊണ്ടുതന്നെ ഇതിനെ ലൂണി സോളാർ കലണ്ടർ (ചന്ദ്രമാന സൂര്യമാന പഞ്ചാംഗം) എന്നറിയപ്പെടുന്നു.സൂര്യൻ ഭുമിയ്ക്ക് ചുറ്റും (geocentric) കറങ്ങുന്നതായി സങ്കൽപിക്കുബോൾ ഒരു  ദിർഘവൃത്താകൃത ദ്രമണപഥം നമ്മൾക്ക് ലഭിയ്ക്കും ഇതിൽ സുര്യന്റെ ദ്രമണതിന്റെ ഒരു തുടക്കസ്ഥാനം അയിട്ട് ആണ് മേടം രാശി നമ്മൾ കണക്കാക്കുന്നത്. മിനം രാശിയിൽ നിന്നും സൂര്യൻ മേടം രാശിയിലെയ്ക്ക് കയറുന്ന സമയം ആണ് നാം മേട സംക്രാന്ത്രി (മേടം വിഷുവത്ത് ) എന്ന് പറയുന്നത് .ഇംഗ്ലീഷ് കലണ്ടർ പ്രകാരം നാം പുതുവത്സരം ആഘോഷിയ്ക്കുന്നതും പുതുവത്സരം എന്ന് കരുതി ക്ഷേത്ര ദർശനം നടത്തുന്നതിനും യാതോരു വിധ ശാസ്ത്രീയമോ ആത്മീയമോ ആയ അടിത്തറ ഇല്ല എന്ന് മനസ്സിലാക്കുമല്ലോ. (ലൂണാർ മാസങ്ങളും അതിന് അനുബന്ധമായ മലയാളമാസങ്ങളും ഇംഗ്ലീഷ് മാസങ്ങളും  ചുവടെ ചേർത്തിരിക്കുന്നു.)






       ഇന്ന് നിലവിലുള്ള ആധുനിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടു ആധുനിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി ശാസ്ത്രജ്ഞർ കണക്ക് കൂട്ടിയതിലും കൃത്യമായി ആയി ഭൂമിയുടെയും മറ്റുഗ്രഹങ്ങളുടെയും സ്ഥാനം കൃത്യമായി നിർണയിക്കുകയും പൂർണ്ണമായും അതിൻറെ അടിസ്ഥാനത്തിൽ യുഗങ്ങളും പഞ്ചാംഗവും ഗണിച്ച നമ്മുടെ പൂർവികരുടെ കഴിവ് നാം അറിയാതെ പോകരുത്.ആര്യഭട്ട , ഭാസ്കരാചാര്യ , ബ്രഹ്മഗുപ്തൻ തുടങ്ങിയ നമ്മുടെ മഹർഷീശ്വരന്മാർ ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും സ്ഥാനം കൃത്യമായി നിർണ്ണയിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ ബിസി 3102  ഫെബ്രുവരി 17 വ്യാഴാഴ്ച രാത്രി 11: 55 മണി മുതൽ കലിയുഗം ആരംഭിച്ചതായി പറയുന്നു. മേടസംക്രാന്തിയും ഇതേ ദിവസം അയിരുന്നു എന്നതും എറേ ശ്രദ്ധേയമായ ഒന്നാണ് .ഇത്രയും ശാസ്ത്രീയമായ ഒരു പുതുവത്സരം പൂർവികർ നമ്മൾക്ക് പറഞ്ഞു തന്നിട്ടും നാം എന്തിന്  മറ്റുള്ളവരുടെ പുതുവത്സരം കടമെടുക്കുന്നു എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

        കലിയുഗം ആരംഭിച്ചതും ഇതേ മേടസംക്രാന്തി ദിവസമായിരുന്നു എന്ന് മുൻപേ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് കലണ്ടർ പ്രകാരം നോക്കുമ്പോൾ അത് ഫെബ്രുവരി പതിനേഴാം തീയതി ആയിരുന്നു എന്നത് ഏവരുടേയും ശ്രദ്ധയിൽപ്പെട്ടു കാണുമല്ലോ.ഏപ്രിൽ മാസം  വിഷു ആഘോഷിക്കുന്ന നമ്മൾക്ക് പലർക്കും ഇതിൽ ഒരു സംശയം ഉണ്ടായേക്കാം അതിനു പൂർണ്ണമായും ശാസ്ത്രീയമായ വിശദീകരണം ലഭ്യമാണ്.ആര്യഭടൻ അദ്ദേഹത്തിൻറെ ആര്യഭടീയം എന്ന പുസ്തകം AD 499 മേടമാസം ഒന്നാം തീയതി അദ്ദേഹത്തിൻറെ ഇരുപത്തിമൂന്നാം ജന്മദിനത്തിൽ പൂർത്തിയാക്കിയതായി പറയുന്നു.ഇതേ ദിവസം ഇംഗ്ലീഷ് മാസത്തിൽ നോക്കുമ്പോൾ മാർച്ച് 21 ഒരു  ഞായറാഴ്ച  ദിവസമായിരുന്നു അന്ന് . എഡി 499 വിഷു മാർച്ച് മാസത്തിൽ ആയിരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.ഭൂമി സൂര്യനുചുറ്റും കറങ്ങുമ്പോൾ മറ്റ് ഗ്രഹങ്ങളുടേയും സൂര്യന്റെയും ഭൂമിയുടെ തന്നെയും കറക്കതിന്റെ വേഗത കൊണ്ട് വർഷത്തിൽ ഏതാണ്ട് ഒരു മിനിറ്റ് angular drift സംഭവിക്കുന്നതായി ആധുനികശാസ്ത്രം പറയുന്നു ഇതു തന്നെയാണ് മുകളിൽ പറഞ്ഞ വ്യത്യാസത്തിനും കാരണം.നമ്മുടെ പൂർവികർ ഇതിനെ അയനാചലനം(precision equinox) എന്ന് പറഞ്ഞിരിക്കുന്നു.അയനാ ചലനം മൂലം ഉണ്ടാകുന്ന ഈ വ്യത്യാസം വർഷങ്ങൾ കഴിയുംതോറും വിഷു അടക്കമുള്ള എല്ലാ ദിവസങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കും അത് കൃത്യമായി ഗണിച്ച് എടുക്കുനിടതാണ് ജ്യോതിഷതിന്റെ പ്രാധാന്യം

           

               വടക്ക് അർദ്ധഗോളത്തിൽ സ്ഥിതിചെയ്യുന്ന രാജ്യമായ ഭാരതത്തിൽ ഇന്നേദിവസം സൂര്യൻ ചെലുത്തുന്ന സ്വാധീനവും ഊർജ്ജവും കൂടുതലാണ്  ആയതിനാൽ അതിരാവിലെ എണീയ്ക്കുകയും എണ്ണ തേച്ചുള്ള കുളിയും ആത്മീയ പരിവേഷം നൽകി ആചാരമായി നമ്മുടെ പൂർവികർ ചിട്ടപ്പെടുത്തിയിരിക്കുന്നു. ശുദ്ധമായ എണ്ണ തേച്ച് കുളിക്കുന്നതിലൂടെ നമ്മുടെ ശരിരതിൽ നടന്നുകൊണ്ട് ഇരിയ്ക്കുന്ന പഴയ കോശങ്ങൾ നശിച്ച് പുതിയ കോശങ്ങൾ നിർമ്മിയ്ക്കുന്ന പ്രവർത്തനം കുടുതൽ ഉതേജിപിയ്ക്കുകയും അത് ക്യാൻസർ പോലുള്ള രോഗങ്ങൽ വരാതേ ഇരിയ്ക്കാൻ സഹായിയ്ക്കുന്നു. വേപ്പിലയും മാവിലയും  കൊണ്ടു വീടുകൾ അലങ്കരിക്കുകയും അതിരാവിലെ 3 വേപ്പില കഴിക്കുന്നതും ഇന്നേ ദിവസം ആചാരമായി പല ഭാഗങ്ങളിലും കണ്ടുവരുന്നു. വേപ്പിലയേ  വൈദ്യർ എന്നാണ് പഴമകാർ പറഞ്ഞു വരുന്നത്  അതിനാൽ തന്നെ വേപ്പില കഴിയ്ക്കുന്നത്തിന്റെ ഗുണം പറയാതെ മനസ്സിലാക്കുമല്ലോ. മാവില ശുദ്ധമായ വായു പ്രധാനം ചെയുന്നു മറ്റു ഫലവൃക്ഷങ്ങളെ അപേക്ഷിച്ച്  മാവ് സൂര്യനിൽ നിന്നും കൂടുതൽ ഊർജ്ജം ആഗിരണം ചെയ്യുന്നതിന്  കഴിവുള്ളതാണ് .

          താന്ത്രിക കർമ്മങ്ങളിലും മാവില ഒഴിച്ചുകൂടാനാവാത്ത ഒന്നായത് ഇതിനാൽ അണ് കലശ പുജകളിലും ഉത്സവസമയങ്ങളിൽ കോടിമരതിലും മാവില ഉപയോഗിയ്ക്കുന്നതായി കാണാം ഇത് കുടുതൽ ഊർജം അഗികരണം ചെയ്യുകയും അത് ക്ഷേത്ര പരിസരം ഊർജ കേന്ദ്രമായി നിലനിർത്തുകയും ചെയ്യുന്നു . ഉത്സവ സമയങ്ങളിൽ ക്ഷേത്ര ദർശനം നടത്തുബോൾ കൊടിമരതിൽ തൊഴുതു പ്രാർത്ഥിക്കുന്നതിൻറെ ഒരു ഉദ്ദേശവും ഇതുതന്നെ. നമ്മുടെ പൂർവികർ പറഞ്ഞിരിയ്ക്കുന്ന എല്ലാ അചാരങ്ങളിലും എന്തെങ്കിലും ഒരു ശാസ്ത്രം ഒളിഞ് ഇരിയ്ക്കുന്നു എന്ന് മനസ്സിലാക്കി വേണം നാം അത് പാലിയ്ക്കുകയും അടുത്ത തലമുറയ്ക്ക് പകർന്ന് കൊടുക്കുകയും ചെയേണ്ടത്.

Tuesday, October 27, 2020

ദേവഭാഷ സംസ്‌കൃതം

 ദേവഭാഷ സംസ്‌കൃതം 

        ഹിന്ദുയിസം ബുദ്ധിസം ജൈനിസം തുടങ്ങിയ മുന്ന്പുരാതന മതങ്ങളുടെയും അടിസ്ഥാന ഭാഷ സംസ്‌കൃതം ആണ് അതുകൊണ്ടുതന്നെ സംസ്‌കൃതഭാഷയെ ഒരു പണ്ഡിത ഭാഷആയി കണക്കാക്കപെടുന്നു. സംസ്‌കൃതഭാഷയിൽ എഴുതപെട്ട വേദങ്ങൾ ഉപനിഷത് തുടങ്ങിയ അറിവിന്റെ നിധികുംഭംകൾ ഇന്നും നമ്മൾക്കും ശാസ്താംലോകത്തിനും അത്ഭുതം ഉളവാക്കുന്നത് ആണ്. സംകൃത ഭാഷയുടെ ഉത്ഭവം നമ്മുടെ ഭാരതത്തിൽ ആണ് എങ്കിലും അതിൽ പഠനം നടത്തുന്നവരിൽ അധികവും ഇന്ന് വിദേശികൾ ആണ് .ഇന്ന് നമ്മൾ ഉപയോഗിക്കുന്നതും അല്ലാത്തതും ആയ ഭാഷകളിൽ ഏറ്റവുംപുരാതനമായാ ഭാഷ ആണ് നമ്മുടെ ദേവഭാഷ ആയ സംസ്‌കൃതം. സംസ്‌കൃതം എന്ന വാക്ക് "സാം" എന്നും "കൃത്" എന്ന രണ്ടു വാക്കുകളിൽ നിന്നും ആണ് ഉണ്ടായത്‌ സാം എന്ന വാക്കിനു കൃത്യമായത്‌ എന്നും കൃത് എന്നാൽ പൂര്‍ത്തിയാകിയത് എന്നും അർത്ഥമാകുന്നു. ചരിത്രകാരനും ലേഖകനും ആയ വില്യം കുക്ക് ടയലോർ (William Cooke Taylor) സംസ്‌കൃതഭാഷയെ കുറിച്ച് ഇങ്ങനെ പറയുന്നു സംസ്‌കൃതം മനസിലാകുന്നതിനും പടിക്കുന്നതിനും ഒരു മനുഷ്യആയുസുകൊണ്ട് സാധികില്ല എന്നും, ശബ്‌ദശാസ്ത്രപരമായും വ്യാകരണംകൊണ്ടും പദവിന്യാസംകൊണ്ടും സംസ്‌കൃതം മറ്റു ഏതു ഭാഷയെ അപേക്ഷിച്ചും സമൃതം ആണ്.

                 വളരെ അതിശയം ഉളവാകുന്ന മറ്റൊരു കാര്യം എന്തെന്നാൽ പുതിയ വാക്കുകൾ കുട്ടിച്ചേർക്കുന്നതും, തിരുത്തലുകളും നൂറ്റാണ്ടുകൾ ആയി സംസ്‌കൃത ഭാഷയിൽ ഉണ്ടായിട്ട് ഇല്ലാ എന്ന് ഉള്ളത് ആണ്.നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതുന്ന സംകൃതഭാഷ പണ്ഡിതൻആയ പാണിനിമഹര്ഷി സംകൃത ഭാഷയിൽ ഉള്ള എല്ലാ വാക്കുകളും ചിട്ടപ്പെടുത്തുകയും വ്യാകരണസംബന്ധം ആയ തെറ്റുകൾ തിരുത്തി പൂർണതവരുത്തുകയും ചെയ്തു സംസ്‌കൃതം ഭാഷ സംബന്ധം ആയ നിയമങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനകൾ ആണ് അതുവഴി പുതിയ വാക്കുകൾ ഉൾപ്പെടുത്തുന്നതും തിരുത്തലുകൾ നടത്തുന്നതും ആവശ്യം ഇല്ലാത്ത ഒന്നായി. പതഞ്‌ജലി മഹര്ഷിയും വരരുചിയും മാറ്റങ്ങൾ കൊണ്ടുവന്നിട് ഉണ്ട് എങ്കിലും അത് അംഗീകരിക്കപ്പെട്ടിട്ടില്ല എന്തെന്നാൽ പാണിനി മഹർഷി സംകൃത ഭാഷയ്ക്കു പൂർണത വരുത്തി എന്ന് വേണം പറയാൻ. ആയതിനാൽ പതഞ്ജലി മഹർഷി വരുത്തിയ മാറ്റങ്ങൾക്കു ശേഷം സംകൃത ഭാഷ തിരുത്തലുകൾക്കു വിദേയമാകാതെ ഇന്നും തുടരുന്നു.

                ലോകരാജ്യങ്ങളിൽ സംകൃത ഭാഷയ്ക്കു കിട്ടുന്ന അംഗീകാരവും ആദരവും ചെറുത്അല്ല ഓസ്‌ഫോർഡ് സർവകലാശാലയിൽ പോലും ഇന്ന് സംസൃത ഭാഷ സംബന്ധം ആയ കോഴ്സ് ഉള്ളതായി കാണാം ജെയിംസ് ജൂനിയർ സ്കൂൾ ലണ്ടൻ, യൂണിവേഴ്സിറ്റി ഓഫ് ഹെയ്‌ഡൽബെർഗ് തുടങ്ങി അനവധി സർവകലാശാലകളും സ്കൂളുകളും സംകൃതം അവരുടെ പാഠ്യപദ്ധതി ആയി അംഗീകരിച്ചു. സംകൃത ഭാഷപഠനം നമ്മളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഉള്ളതിരിച്ചറിവ് ആണ് സംകൃതത്തിനു പ്രചാരം ലഭിക്കാൻ കാരണം .സംകൃത പറയുന്നതും കേൾക്കുന്നതും തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതായും ഇങ്ങനെ ഉള്ളവർക്ക് ഗണിതശാസ്തം കൂടുതൽ എളുപ്പത്തിൽ കൈകാര്യംചെയ്യാൻ പറ്റുന്നതായും ഓർമശക്തി വര്ധിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് ജെയിംസ് ജൂനിയർ സ്കൂൾ ലണ്ടൻ സ്വന്തം നിരീക്ഷണത്തിലൂടെ തെളിഞ്ഞതായും സാക്ഷ്യപ്പെടുത്തുന്നു.

                സംകൃത ഭാഷാ ഉച്ചാരണം നമ്മുടെ ശരീരത്തിലെ ഊർജബിന്ദുക്കളെ ഉത്തേജിപ്പിക്കുന്നതായും മാനസിക പിരിമുറുക്കം, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾക്കു പരിഹാരവും അതുവഴി  മാനസികാരോഗ്യം ലഭികുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. സംകൃത ഭാഷ ഉച്ചാരണം ചെയുമ്പോൾ മാത്രം ആണ് നാക്കില എല്ലാ ഞരമ്പുകളും ഉപയോഗിക്കേണ്ടി വരുന്നത് അതിനാൽ സംകൃതം ഉപയോഗിക്കുന്ന ഒരാൾക്ക് മറ്റു ഭാഷകൾ അനായാസം ഉച്ചാരണം നടത്താൻ സാധിക്കും. നിരന്തരം ആയ സംകൃത ഭാഷാ ഉപയോഗം ചെയുന്നവർക് രക്തസമ്മർദം, കൊലെസ്റ്ററോൾ, പ്രേമേഹം തുടങ്ങിയ രോഗങ്ങൾ കുറയുന്നതായും അമേരിക്കൻ ഹിന്ദു യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. മറ്റു ഭാഷകളെ വെച്ച് നോക്കുമ്പോൾ കമ്പ്യൂട്ടർ സൗകൃത ഭാഷയായി പറയാവുന്നത് സംസ്‌കൃതം ആണ് ഫോർബ്സ് മാഗസിൻ ജൂലൈ 1987( Forbes magazine July 1987) അവരുടെ ലേഖനത്തിൽ ഇത് വ്യെക്തം ആയി പ്രീതിപാദിക്കുന്നു. നാസ സംസ്‌കൃത ഭാഷയെ ഭൂമിയിൽ ഇന്ന് ഉള്ളതിൽ ഏറ്റവും തെളിവായ അല്ലെങ്കിൽ  സ്‌പഷ്‌ടമായ ഭാഷയായി അംഗീകരിക്കുന്നു നാസ ശാസ്ത്രജ്ഞൻ ആയ റിക്ക് ബ്രിഗ്സ്,  AI Magazine  എന്ന പുസ്‌തകത്തിൽ എഴുതിയ Knowledge Representation in Sanskrit and Artificial Intelligence എന്ന ലേഖനത്തിൽ ഇത് വ്യെക്തം ആയി.

Monday, September 28, 2020

നാം അറിയാത്ത നമ്മുടെ പൈതൃകം

 നളന്ദയും തക്ഷശിലയും,  നാം അറിയാത്ത നമ്മുടെ പൈതൃകം   

                            ഭാരതത്തിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായവും അതിനു  ഉണ്ടായിരുന്ന ശാസ്ത്ര അടിത്തറയും നമ്മളിൽ പലരും അറിയാതെ  പോകുന്നു അല്ലെങ്കിൽ അറിയാൻ ശ്രെമിക്കുന്നില്ല എന്നത് നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും കഴുത്തിൽ കത്തി വെയ്ക്കുന്നത്തിനു തുല്യം ആയി മാറിയിരിക്കുക ആണ് ഇന്ന്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ കുറിച്ച് വാചാലരാകുന്ന പലർക്കും നമ്മുടെ വിദ്യാഭ്യാസസംബ്രദായത്തെ കുറിച്ചോഅതിൽ ഉണ്ടായിരുന്ന ശാസ്ത്ര അടിത്തറയും എത്ര മാത്രം എന്ന് നമ്മളിൽ പലരും അറിയാതെ പോകുന്നു എന്നത് ആണ് ഇപ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ ഒരു വിഷയത്തിൽ സംസാരിക്കുമ്പോൾ നമ്മുടെമനസിലേക്കു ഓടി എത്തേണ്ടത് രണ്ടു  പേരുകൾ ആണ് നളന്ദയും തക്ഷശിലയും. ഇതേ പറ്റി നമ്മൾക്ക് അറിവ് ഉണ്ടായിരുന്നു എങ്കിൽ സായിപ്പിന്റെ സംഭാവനകൾ എന്ന് പറയുമ്പോൾ നമ്മൾക്ക് തന്നെ മറുപടിയും കൊടുക്കാൻ സാദിക്കുമായിരുന്നു.

                          ഗുരുത്വാകർഷണം കണ്ടുപിടിച്ചത് ആരാണ് എന്ന് ചോതിച്ചാൽ നമ്മള് എന്ത് പറയും സർ ഐസക് ന്യൂട്ടൺ.ഗുരുത്വാകർഷണം കാലങ്ങൾക്കു മുൻപേ നമ്മുടെ പൂർവികർ അറിഞ്ഞിരുന്നു എന്ന് പറഞ്ഞാൽ എന്ത് ആയിരിക്കും മറുപടി പരിഹാസം അല്ലെ ?. പ്രശ്നോപനിഷദ്‌ എന്ന ഉപനിഷദ്‌ ഗുരുത്വാകർഷണബലത്തെ കുറിച്ച് പറഞ്ഞിരുന്നു എന്നും അത് എന്ത്  എന്ന് അറിയുമ്പോഴുണ് ആണ് നമ്മുടെ മനസിലെ ധാരണകൾ തന്നെ മാറി പോകുന്നത് പ്രശ്നോപനിഷദ്‌ ഇങ്ങനെ പറയുന്നു നമ്മുടെ ശരിരത്തിൽ ദഹനം മലമൂത്രവിസർജനം തുടങ്ങിയവ ഭൂമിയുടെ ദൈവകി ഗുണം കൊണ്ട് ആണ് സാധിക്കുന്നത്. ആര്യഭട്ട എഴുതിയ സൂര്യസിദ്ധാന്തം പ്രപഞ്ചത്തിൽ ഭൂമിയുടെ നിലനിൽപ് തന്നെ ഒരു ആകർഷണ ശക്തി കൊണ്ടാണ് എന്ന്പറയുന്നു .ഇതിൽ വളരെ വ്യെക്തം ആയി ഭൂമിയുടെ വ്യാസത്തെ കുറിച്ച്പ റഞ്ഞിരിക്കുന്നതായി കാണാം 8000 മൈലുകൾ ആണ് ആര്യഭട്ട പറയുന്നത് എങ്കിൽ ആധുനിക ശാസ്ത്രം 7928 മൈലുകൾ എന്ന് പറയുന്നു. ഭാസ്കരാചാര്യ എഴുതിയ സിദ്ധാന്തശിരോമണിയിൽ ഭൂമിയുടെ ഉപരിതലത്തിൽ ഉള്ള വലുതും ചെറുതും ആയ വസ്തുക്കളെ  അത് ആകർഷണ ശക്തി കൊണ്ട് അതിനോട് ചേർത്ത് നിർത്തുന്നു എന്ന് പറയുന്നതായി കാണാം. ശങ്കരാചാര്യസ്വാമിയും ഗുരുത്വാകർഷണം എന്ത് എന്ന് പറയുന്നു ഭൂമിയുടെ ദൈവകി ഗുണം നമ്മുടെ ശരീരത്തിനെ സ്വാധിനിക്കുന്നില്ല എങ്കിൽ നമ്മൾ ആകാശത്തുകൂടിഒഴുകി നടക്കും എന്ന് പറഞ്ഞതായി കാണാം. ഫെബ്രുവരി 2015 , ഇസ്രോ വെച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഇസ്രോ ശാത്രജ്ഞൻ ജി മാധവൻ നായർ വേദങ്ങളിലെ ചില ശ്ലോകങ്ങളിൽ ചന്ദ്രനിൽ വെള്ളം ഉണ്ട് എന്ന് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞിരുന്നു അത് NDTV റിപ്പോർട്ട് ചെയ്‌തിട്ടും ഉണ്ട്. ന്യൂട്ടൺ ഗുരുത്വാകർഷണമണ്ഡലതിനെ കുറിച്ച് കണ്ടുപിടിക്കുന്നതിനും 1500വര്ഷങ്ങള്ക്കു  മുൻപ് ആര്യഭട്ടഗുരുത്വാകർഷണമണ്ഡലം കണ്ടുപിടിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

                           അഫ്ഘാനിസ്ഥാൻ,ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാന്മാർ, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ തുടങ്ങിയ ഇന്നത്തെ രാജ്യങ്ങൾ എല്ലാം കുടി ചേർന്നത് ആയിരുന്നാലോ മഹാഭാരതത്തിൽ പറയുന്ന ഭാരതവര്ഷം .ഏകദേശം ഒരു അഞ്ചാം നുറ്റാണ്ടിലേയ്ക്നോക്കുമ്പോൾ അന്ന് നമ്മുടെ ഭാരതത്തിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായം അതിന്റെ ശാസ്ത്ര അടിത്തറ ഇവിടെ പഠിപ്പിച്ചിരുന്ന വിഷയങ്ങൾ അത് ഇന്നത്തെ ആധുനിക ശാസ്ത്രവും ആയി താരതമ്യം ചെയുമ്പോൾ ആണ് നുറ്റാണ്ടുകൾക്കു മുൻപേ നമ്മുടെ പൂർവികർ എത്ര മാത്രം ശാസ്ത്ര പരിജ്ഞാനം ഉള്ളവര് ആയിരുന്നു എന്ന്മനസിലാകുന്നത്. അത് വ്യെക്തം ആയി മനസിലാക്കാൻ ഏറ്റവും നല്ലതു നളന്ദയും തക്ഷശിലയും പോലെ ഉള്ള പൗരാണിക സർവകലാശാലകളെ കുറിച്ച് നമ്മള് പഠിക്കുന്നത്ആവും.

                           ഇന്ന് നമ്മൾക്ക് ലഭിക്കുനതെളുവുകളുടെയും പൗരാണിക കൃതികളുടെയും ഉല്‍ഖനനത്തിന്റെയും തെളിവുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോ അഞ്ചാം നൂറ്റാണ്ടിൽ ആണ് നളന്ദ, തക്ഷശില  നിലനിന്നിരുന്നത് എന്ന് മനസിലാവും. ഇവിടെ ഉണ്ടായിരുന്ന വിഷയങ്ങൾ അനവധി              ആയിരുന്നു വൈദ്യശാസ്ത്രം ശസ്ത്രക്രിയ ഗണിതശാസ്ത്രം യോഗ 64കലകൾ, യുദ്ധതന്ത്രം വാസ്തുവിദ്യ സംസ്കൃതവ്യാകരണ തർക്കശാസ്തം വേദം ജ്യോതിഷം ജ്യോതിശാസ്ത്രം ഭാഷാശാസ്ത്രം കരകൗശലം വൈദികശാസ്ത്രം രാജനീതിയും നിയമവും അങ്ങനെ പോകുന്നു ഇവിടെ ഉണ്ടായിരുന്ന വിഷയങ്ങൾ.

                

Description by Paul Monroe about Nalanda University Library in his book ‘Paul Monroe’s Encyclopedia of History of Education,Volume 1’

          ഏഴാം നൂറ്റാണ്ടിൽ ജീവിച്ചു  ഇരുന്ന എന്ന് കരുതുന്ന സ്‌തുതാൻസാങ് എന്ന ബുദ്ധസന്യാസി  1510 അദ്ധ്യാപകർ നളന്ദയിൽ ഉണ്ടായിരുന്നതായി പറഞ്ഞിരിക്കുന്നു.നളന്ദയുടെ ഗ്രന്ദശാല ബഹുനിലകൾ ഉണ്ടായിരുന്നതായും അവിടെ ഇന്നത്തെ പോലെ തന്നെ ബ്ലാക്ക് ബോർഡ് അദ്ധ്യാപകർ ഉപയോഗിച്ച് ഇരുന്നതായും പുരാവസ്തു വകുപ്പിന് ലഭിച്ച തെളിവുകൾ പറയുന്നു. മുസ്ലിം രാജവംശം ആയ മുഗളന്മാരുടെ ആക്രമണം നളന്ദ സർവകലാശാലയിൽ ഉണ്ടായിരുന്ന ഗ്രന്ദശാലയിൽ പുസ്തകങ്ങൾ മുഴുവൻ തീവെച്ചു നശിപ്പിക്കുകയും   മുന്ന് മാസത്തോളം വേണ്ടി വന്നു അത് മുഴുവനായും കത്തി നശിക്കാൻ എന്നും ചരിത്രകാരന്മാർ പറയുന്നു. ചൈനീസ് സന്യാസി ആയ സ്‌തുതാൻസാങ് തന്റെ കൃതികളിൽ നളന്ദ സന്ദർശിച്ചതായും അവിടെ 10000 ത്തിൽ അധികം വിദ്യാർത്ഥികളും 2000 അദ്ധ്യാപകരും ഉണ്ടായിരുന്നതായി വ്യെക്തം ആകുന്നു.സ്‌തുതാൻസാങ് തന്റെ കൃതികളിൽ പറയുന്നത് നളന്ദയുടെ വ്യാപ്തി ഏകദേശം 150000 sq m ആണ്, പുരാവസ്തു വകുപ്പ് നടത്തിയ ഉല്‍ഖനനത്തിൽ ഇതിന്റെ പത്തു ശതമാനം മാത്രം ആണ് ലഭിച്ചത്.

          

            സംസ്കൃത വ്യാകരണത്തിൽ പണ്ഡിതൻ  ആയിരുന്ന പാണിനി. അർത്ഥശാസ്ത്ര എഴുതിയ ചാണക്യ,ആയുർവേദത്തിനു അനവധി സംഭാവനകൾ നലകിയ ചരകമഹർഷി,.ഗൗതമ ബുദ്ധനു വൈദ്യര്ആയിരുന്നു എന്ന് വിശ്വസിക്കുന്ന ജീവകമഹർഷി തുടങ്ങിയവർ തക്ഷശിലയിൽ അദ്ധ്യാപകർ ആയിരുന്നു. ഇംഗ്ലീഷ് ചരിത്രകാരൻ ആയമാക്സ് വെബർ ചാണക്യൻ എഴുതിയ ചാണക്യതന്ത്രം എന്ന പുസ്‌തകത്തെയും അദ്ദേഹം തക്ഷശിലയിൽ അദ്ധ്യാപകൻ ആയിരുന്നതായും വ്യെക്തം ആകുന്നുണ്ട്.

                           ഗുപ്ത രാജവംശത്തിന്റെ സംരക്ഷണയിൽ ആയിരുന്നു നളന്ദ ലോകം എമ്പാടും ഉള്ള വിദ്യാർഥികൾ ഇവിടെ പഠനത്തിനു എത്തിയത് ആയും വിദേശ രാജാക്കന്മാര് പോലും ഇവിടുത്തെ വികസനത്തിന് ആയി പണം നൽകിയതായും പുരാവസ്തുവകുപ്പിനു ലഭിച്ച  തെളിവുകൾ ചുണ്ടികാണിക്കുന്നു .ഇനോനേഷ്യൻ രാജാവായിരുന്ന ശൈലേന്ദ്ര നളന്ദയിൽ കെട്ടിടം നിർമിച്ചു നൽകിയതായി പുരാവസ്തുവകുപ്പിനു തെളുവുകൾ ലഭിച്ചു. മുന്ന് പ്രാവശ്യം മുസ്ലിം രാജവംശം നശിപ്പിച്ചതായും അതിൽ രണ്ടു പ്രാവശ്യം പുനര്നിര്മിക്കുകയും മൂന്നാം പ്രാവശ്യം  ബാഖ്‌ട്ടിയാർ ഖിൽജി പൂർണമായും  നശിപ്പിച്ചു. തക്ഷശില എന്ന നാമം വന്നത് അവിടം ഭരിച്ചിരുന്ന തക്ഷ എന്ന രാജാവിന്റെ പേരിൽ നിന്നും ആണ്. മഹാഭാരതത്തിൽ  പറയുന്ന  ഭരതന്റെ  മകൻ ആണ് തക്ഷ എന്ന രാജാവ് .ഓട്, ചെമ്പ്, ഇരുമ്പ്, മുത്തുകള്‍, നാണയങ്ങൾ, ചുട്ട കളിമണ്ണ്‌ പത്രങ്ങൾ, കളിമണ്‍പാത്രങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്നും പുരാവസ്തുവകുപ്പിനു ലഭിച്ചിട്ടു ഉണ്ട്. തക്ഷശിലയുടെ നാശം എങ്ങനെ എന്ന് ഇന്നും വ്യത്യസ്തം ആയ അഭിപ്രായങ്ങൾ നിനലിൽകുന്നു.