ദേവഭാഷ സംസ്‌കൃതം
ദേവഭാഷ സംസ്‌കൃതം
ഹിന്ദുയിസം ബുദ്ധിസം ജൈനിസം തുടങ്ങിയ മുന്ന്പുരാതന മതങ്ങളുടെയും അടിസ്ഥാന ഭാഷ സംസ്‌കൃതം ആണ് അതുകൊണ്ടുതന്നെ സംസ്‌കൃതഭാഷയെ ഒരു പണ്ഡിത ഭാഷആയി കണക്കാക്കപെടുന്നു. സംസ്‌കൃതഭാഷയിൽ എഴുതപെട്ട വേദങ്ങൾ ഉപനിഷത് തുടങ്ങിയ അറിവിന്റെ നിധികുംഭംകൾ ഇന്നും നമ്മൾക്കും ശാസ്താംലോകത്തിനും അത്ഭുതം ഉളവാക്കുന്നത് ആണ്. സംകൃത ഭാഷയുടെ ഉത്ഭവം നമ്മുടെ ഭാരതത്തിൽ ആണ് എങ്കിലും അതിൽ പഠനം നടത്തുന്നവരിൽ അധികവും ഇന്ന് വിദേശികൾ ആണ് .ഇന്ന് നമ്മൾ ഉപയോഗിക്കുന്നതും അല്ലാത്തതും ആയ ഭാഷകളിൽ ഏറ്റവുംപുരാതനമായാ ഭാഷ ആണ് നമ്മുടെ ദേവഭാഷ ആയ സംസ്‌കൃതം. സംസ്‌കൃതം എന്ന വാക്ക് "സാം" എന്നും "കൃത്" എന്ന രണ്ടു വാക്കുകളിൽ നിന്നും ആണ് ഉണ്ടായത് സാം എന്ന വാക്കിനു കൃത്യമായത് എന്നും കൃത് എന്നാൽ പൂര്‍ത്തിയാകിയത് എന്നും അർത്ഥമാകുന്നു. ചരിത്രകാരനും ലേഖകനും ആയ വില്യം കുക്ക് ടയലോർ (William Cooke Taylor) സംസ്‌കൃതഭാഷയെ കുറിച്ച് ഇങ്ങനെ പറയുന്നു സംസ്‌കൃതം മനസിലാകുന്നതിനും പടിക്കുന്നതിനും ഒരു മനുഷ്യആയുസുകൊണ്ട് സാധികില്ല എന്നും, ശബ്‌ദശാസ്ത്രപരമായും
വ്യാകരണംകൊണ്ടും പദവിന്യാസംകൊണ്ടും സംസ്‌കൃതം മറ്റു ഏതു ഭാഷയെ അപേക്ഷിച്ചും സമൃതം ആണ്.
ലോകരാജ്യങ്ങളിൽ സംകൃത ഭാഷയ്ക്കു കിട്ടുന്ന അംഗീകാരവും ആദരവും ചെറുത്അല്ല ഓസ്‌ഫോർഡ് സർവകലാശാലയിൽ പോലും ഇന്ന് സംസൃത ഭാഷ സംബന്ധം ആയ കോഴ്സ് ഉള്ളതായി കാണാം ജെയിംസ് ജൂനിയർ സ്കൂൾ ലണ്ടൻ, യൂണിവേഴ്സിറ്റി ഓഫ് ഹെയ്‌ഡൽബെർഗ് തുടങ്ങി അനവധി സർവകലാശാലകളും സ്കൂളുകളും സംകൃതം അവരുടെ പാഠ്യപദ്ധതി ആയി അംഗീകരിച്ചു. സംകൃത ഭാഷപഠനം നമ്മളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഉള്ളതിരിച്ചറിവ് ആണ് സംകൃതത്തിനു പ്രചാരം ലഭിക്കാൻ കാരണം .സംകൃത പറയുന്നതും കേൾക്കുന്നതും തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതായും ഇങ്ങനെ ഉള്ളവർക്ക് ഗണിതശാസ്തം കൂടുതൽ എളുപ്പത്തിൽ കൈകാര്യംചെയ്യാൻ പറ്റുന്നതായും ഓർമശക്തി വര്ധിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് ജെയിംസ് ജൂനിയർ സ്കൂൾ ലണ്ടൻ സ്വന്തം നിരീക്ഷണത്തിലൂടെ
തെളിഞ്ഞതായും സാക്ഷ്യപ്പെടുത്തുന്നു.
സംകൃത ഭാഷാ ഉച്ചാരണം നമ്മുടെ ശരീരത്തിലെ ഊർജബിന്ദുക്കളെ ഉത്തേജിപ്പിക്കുന്നതായും മാനസിക പിരിമുറുക്കം, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾക്കു പരിഹാരവും അതുവഴി മാനസികാരോഗ്യം ലഭികുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. സംകൃത ഭാഷ ഉച്ചാരണം ചെയുമ്പോൾ മാത്രം ആണ് നാക്കില എല്ലാ ഞരമ്പുകളും ഉപയോഗിക്കേണ്ടി വരുന്നത് അതിനാൽ സംകൃതം ഉപയോഗിക്കുന്ന ഒരാൾക്ക് മറ്റു ഭാഷകൾ അനായാസം ഉച്ചാരണം നടത്താൻ സാധിക്കും. നിരന്തരം ആയ സംകൃത ഭാഷാ ഉപയോഗം ചെയുന്നവർക് രക്തസമ്മർദം, കൊലെസ്റ്ററോൾ, പ്രേമേഹം തുടങ്ങിയ രോഗങ്ങൾ കുറയുന്നതായും അമേരിക്കൻ ഹിന്ദു യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. മറ്റു ഭാഷകളെ വെച്ച് നോക്കുമ്പോൾ കമ്പ്യൂട്ടർ സൗകൃത ഭാഷയായി പറയാവുന്നത് സംസ്‌കൃതം ആണ് ഫോർബ്സ് മാഗസിൻ ജൂലൈ 1987( Forbes magazine July 1987) അവരുടെ ലേഖനത്തിൽ ഇത് വ്യെക്തം ആയി പ്രീതിപാദിക്കുന്നു. നാസ സംസ്‌കൃത ഭാഷയെ ഭൂമിയിൽ ഇന്ന് ഉള്ളതിൽ ഏറ്റവും തെളിവായ അല്ലെങ്കിൽ സ്‌പഷ്‌ടമായ ഭാഷയായി അംഗീകരിക്കുന്നു നാസ ശാസ്ത്രജ്ഞൻ ആയ റിക്ക് ബ്രിഗ്സ്, AI Magazine എന്ന പുസ്‌തകത്തിൽ എഴുതിയ Knowledge Representation in Sanskrit and Artificial Intelligence എന്ന ലേഖനത്തിൽ ഇത് വ്യെക്തം ആയി.


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home