<> ലോകാഃ സമസ്താഃ സുഖിനോ ഭവന്തു: September 2020

Monday, September 28, 2020

നാം അറിയാത്ത നമ്മുടെ പൈതൃകം

 നളന്ദയും തക്ഷശിലയും,  നാം അറിയാത്ത നമ്മുടെ പൈതൃകം   

                            ഭാരതത്തിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായവും അതിനു  ഉണ്ടായിരുന്ന ശാസ്ത്ര അടിത്തറയും നമ്മളിൽ പലരും അറിയാതെ  പോകുന്നു അല്ലെങ്കിൽ അറിയാൻ ശ്രെമിക്കുന്നില്ല എന്നത് നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും കഴുത്തിൽ കത്തി വെയ്ക്കുന്നത്തിനു തുല്യം ആയി മാറിയിരിക്കുക ആണ് ഇന്ന്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ കുറിച്ച് വാചാലരാകുന്ന പലർക്കും നമ്മുടെ വിദ്യാഭ്യാസസംബ്രദായത്തെ കുറിച്ചോഅതിൽ ഉണ്ടായിരുന്ന ശാസ്ത്ര അടിത്തറയും എത്ര മാത്രം എന്ന് നമ്മളിൽ പലരും അറിയാതെ പോകുന്നു എന്നത് ആണ് ഇപ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ ഒരു വിഷയത്തിൽ സംസാരിക്കുമ്പോൾ നമ്മുടെമനസിലേക്കു ഓടി എത്തേണ്ടത് രണ്ടു  പേരുകൾ ആണ് നളന്ദയും തക്ഷശിലയും. ഇതേ പറ്റി നമ്മൾക്ക് അറിവ് ഉണ്ടായിരുന്നു എങ്കിൽ സായിപ്പിന്റെ സംഭാവനകൾ എന്ന് പറയുമ്പോൾ നമ്മൾക്ക് തന്നെ മറുപടിയും കൊടുക്കാൻ സാദിക്കുമായിരുന്നു.

                          ഗുരുത്വാകർഷണം കണ്ടുപിടിച്ചത് ആരാണ് എന്ന് ചോതിച്ചാൽ നമ്മള് എന്ത് പറയും സർ ഐസക് ന്യൂട്ടൺ.ഗുരുത്വാകർഷണം കാലങ്ങൾക്കു മുൻപേ നമ്മുടെ പൂർവികർ അറിഞ്ഞിരുന്നു എന്ന് പറഞ്ഞാൽ എന്ത് ആയിരിക്കും മറുപടി പരിഹാസം അല്ലെ ?. പ്രശ്നോപനിഷദ്‌ എന്ന ഉപനിഷദ്‌ ഗുരുത്വാകർഷണബലത്തെ കുറിച്ച് പറഞ്ഞിരുന്നു എന്നും അത് എന്ത്  എന്ന് അറിയുമ്പോഴുണ് ആണ് നമ്മുടെ മനസിലെ ധാരണകൾ തന്നെ മാറി പോകുന്നത് പ്രശ്നോപനിഷദ്‌ ഇങ്ങനെ പറയുന്നു നമ്മുടെ ശരിരത്തിൽ ദഹനം മലമൂത്രവിസർജനം തുടങ്ങിയവ ഭൂമിയുടെ ദൈവകി ഗുണം കൊണ്ട് ആണ് സാധിക്കുന്നത്. ആര്യഭട്ട എഴുതിയ സൂര്യസിദ്ധാന്തം പ്രപഞ്ചത്തിൽ ഭൂമിയുടെ നിലനിൽപ് തന്നെ ഒരു ആകർഷണ ശക്തി കൊണ്ടാണ് എന്ന്പറയുന്നു .ഇതിൽ വളരെ വ്യെക്തം ആയി ഭൂമിയുടെ വ്യാസത്തെ കുറിച്ച്പ റഞ്ഞിരിക്കുന്നതായി കാണാം 8000 മൈലുകൾ ആണ് ആര്യഭട്ട പറയുന്നത് എങ്കിൽ ആധുനിക ശാസ്ത്രം 7928 മൈലുകൾ എന്ന് പറയുന്നു. ഭാസ്കരാചാര്യ എഴുതിയ സിദ്ധാന്തശിരോമണിയിൽ ഭൂമിയുടെ ഉപരിതലത്തിൽ ഉള്ള വലുതും ചെറുതും ആയ വസ്തുക്കളെ  അത് ആകർഷണ ശക്തി കൊണ്ട് അതിനോട് ചേർത്ത് നിർത്തുന്നു എന്ന് പറയുന്നതായി കാണാം. ശങ്കരാചാര്യസ്വാമിയും ഗുരുത്വാകർഷണം എന്ത് എന്ന് പറയുന്നു ഭൂമിയുടെ ദൈവകി ഗുണം നമ്മുടെ ശരീരത്തിനെ സ്വാധിനിക്കുന്നില്ല എങ്കിൽ നമ്മൾ ആകാശത്തുകൂടിഒഴുകി നടക്കും എന്ന് പറഞ്ഞതായി കാണാം. ഫെബ്രുവരി 2015 , ഇസ്രോ വെച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഇസ്രോ ശാത്രജ്ഞൻ ജി മാധവൻ നായർ വേദങ്ങളിലെ ചില ശ്ലോകങ്ങളിൽ ചന്ദ്രനിൽ വെള്ളം ഉണ്ട് എന്ന് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞിരുന്നു അത് NDTV റിപ്പോർട്ട് ചെയ്‌തിട്ടും ഉണ്ട്. ന്യൂട്ടൺ ഗുരുത്വാകർഷണമണ്ഡലതിനെ കുറിച്ച് കണ്ടുപിടിക്കുന്നതിനും 1500വര്ഷങ്ങള്ക്കു  മുൻപ് ആര്യഭട്ടഗുരുത്വാകർഷണമണ്ഡലം കണ്ടുപിടിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

                           അഫ്ഘാനിസ്ഥാൻ,ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാന്മാർ, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ തുടങ്ങിയ ഇന്നത്തെ രാജ്യങ്ങൾ എല്ലാം കുടി ചേർന്നത് ആയിരുന്നാലോ മഹാഭാരതത്തിൽ പറയുന്ന ഭാരതവര്ഷം .ഏകദേശം ഒരു അഞ്ചാം നുറ്റാണ്ടിലേയ്ക്നോക്കുമ്പോൾ അന്ന് നമ്മുടെ ഭാരതത്തിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായം അതിന്റെ ശാസ്ത്ര അടിത്തറ ഇവിടെ പഠിപ്പിച്ചിരുന്ന വിഷയങ്ങൾ അത് ഇന്നത്തെ ആധുനിക ശാസ്ത്രവും ആയി താരതമ്യം ചെയുമ്പോൾ ആണ് നുറ്റാണ്ടുകൾക്കു മുൻപേ നമ്മുടെ പൂർവികർ എത്ര മാത്രം ശാസ്ത്ര പരിജ്ഞാനം ഉള്ളവര് ആയിരുന്നു എന്ന്മനസിലാകുന്നത്. അത് വ്യെക്തം ആയി മനസിലാക്കാൻ ഏറ്റവും നല്ലതു നളന്ദയും തക്ഷശിലയും പോലെ ഉള്ള പൗരാണിക സർവകലാശാലകളെ കുറിച്ച് നമ്മള് പഠിക്കുന്നത്ആവും.

                           ഇന്ന് നമ്മൾക്ക് ലഭിക്കുനതെളുവുകളുടെയും പൗരാണിക കൃതികളുടെയും ഉല്‍ഖനനത്തിന്റെയും തെളിവുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോ അഞ്ചാം നൂറ്റാണ്ടിൽ ആണ് നളന്ദ, തക്ഷശില  നിലനിന്നിരുന്നത് എന്ന് മനസിലാവും. ഇവിടെ ഉണ്ടായിരുന്ന വിഷയങ്ങൾ അനവധി              ആയിരുന്നു വൈദ്യശാസ്ത്രം ശസ്ത്രക്രിയ ഗണിതശാസ്ത്രം യോഗ 64കലകൾ, യുദ്ധതന്ത്രം വാസ്തുവിദ്യ സംസ്കൃതവ്യാകരണ തർക്കശാസ്തം വേദം ജ്യോതിഷം ജ്യോതിശാസ്ത്രം ഭാഷാശാസ്ത്രം കരകൗശലം വൈദികശാസ്ത്രം രാജനീതിയും നിയമവും അങ്ങനെ പോകുന്നു ഇവിടെ ഉണ്ടായിരുന്ന വിഷയങ്ങൾ.

                

Description by Paul Monroe about Nalanda University Library in his book ‘Paul Monroe’s Encyclopedia of History of Education,Volume 1’

          ഏഴാം നൂറ്റാണ്ടിൽ ജീവിച്ചു  ഇരുന്ന എന്ന് കരുതുന്ന സ്‌തുതാൻസാങ് എന്ന ബുദ്ധസന്യാസി  1510 അദ്ധ്യാപകർ നളന്ദയിൽ ഉണ്ടായിരുന്നതായി പറഞ്ഞിരിക്കുന്നു.നളന്ദയുടെ ഗ്രന്ദശാല ബഹുനിലകൾ ഉണ്ടായിരുന്നതായും അവിടെ ഇന്നത്തെ പോലെ തന്നെ ബ്ലാക്ക് ബോർഡ് അദ്ധ്യാപകർ ഉപയോഗിച്ച് ഇരുന്നതായും പുരാവസ്തു വകുപ്പിന് ലഭിച്ച തെളിവുകൾ പറയുന്നു. മുസ്ലിം രാജവംശം ആയ മുഗളന്മാരുടെ ആക്രമണം നളന്ദ സർവകലാശാലയിൽ ഉണ്ടായിരുന്ന ഗ്രന്ദശാലയിൽ പുസ്തകങ്ങൾ മുഴുവൻ തീവെച്ചു നശിപ്പിക്കുകയും   മുന്ന് മാസത്തോളം വേണ്ടി വന്നു അത് മുഴുവനായും കത്തി നശിക്കാൻ എന്നും ചരിത്രകാരന്മാർ പറയുന്നു. ചൈനീസ് സന്യാസി ആയ സ്‌തുതാൻസാങ് തന്റെ കൃതികളിൽ നളന്ദ സന്ദർശിച്ചതായും അവിടെ 10000 ത്തിൽ അധികം വിദ്യാർത്ഥികളും 2000 അദ്ധ്യാപകരും ഉണ്ടായിരുന്നതായി വ്യെക്തം ആകുന്നു.സ്‌തുതാൻസാങ് തന്റെ കൃതികളിൽ പറയുന്നത് നളന്ദയുടെ വ്യാപ്തി ഏകദേശം 150000 sq m ആണ്, പുരാവസ്തു വകുപ്പ് നടത്തിയ ഉല്‍ഖനനത്തിൽ ഇതിന്റെ പത്തു ശതമാനം മാത്രം ആണ് ലഭിച്ചത്.

          

            സംസ്കൃത വ്യാകരണത്തിൽ പണ്ഡിതൻ  ആയിരുന്ന പാണിനി. അർത്ഥശാസ്ത്ര എഴുതിയ ചാണക്യ,ആയുർവേദത്തിനു അനവധി സംഭാവനകൾ നലകിയ ചരകമഹർഷി,.ഗൗതമ ബുദ്ധനു വൈദ്യര്ആയിരുന്നു എന്ന് വിശ്വസിക്കുന്ന ജീവകമഹർഷി തുടങ്ങിയവർ തക്ഷശിലയിൽ അദ്ധ്യാപകർ ആയിരുന്നു. ഇംഗ്ലീഷ് ചരിത്രകാരൻ ആയമാക്സ് വെബർ ചാണക്യൻ എഴുതിയ ചാണക്യതന്ത്രം എന്ന പുസ്‌തകത്തെയും അദ്ദേഹം തക്ഷശിലയിൽ അദ്ധ്യാപകൻ ആയിരുന്നതായും വ്യെക്തം ആകുന്നുണ്ട്.

                           ഗുപ്ത രാജവംശത്തിന്റെ സംരക്ഷണയിൽ ആയിരുന്നു നളന്ദ ലോകം എമ്പാടും ഉള്ള വിദ്യാർഥികൾ ഇവിടെ പഠനത്തിനു എത്തിയത് ആയും വിദേശ രാജാക്കന്മാര് പോലും ഇവിടുത്തെ വികസനത്തിന് ആയി പണം നൽകിയതായും പുരാവസ്തുവകുപ്പിനു ലഭിച്ച  തെളിവുകൾ ചുണ്ടികാണിക്കുന്നു .ഇനോനേഷ്യൻ രാജാവായിരുന്ന ശൈലേന്ദ്ര നളന്ദയിൽ കെട്ടിടം നിർമിച്ചു നൽകിയതായി പുരാവസ്തുവകുപ്പിനു തെളുവുകൾ ലഭിച്ചു. മുന്ന് പ്രാവശ്യം മുസ്ലിം രാജവംശം നശിപ്പിച്ചതായും അതിൽ രണ്ടു പ്രാവശ്യം പുനര്നിര്മിക്കുകയും മൂന്നാം പ്രാവശ്യം  ബാഖ്‌ട്ടിയാർ ഖിൽജി പൂർണമായും  നശിപ്പിച്ചു. തക്ഷശില എന്ന നാമം വന്നത് അവിടം ഭരിച്ചിരുന്ന തക്ഷ എന്ന രാജാവിന്റെ പേരിൽ നിന്നും ആണ്. മഹാഭാരതത്തിൽ  പറയുന്ന  ഭരതന്റെ  മകൻ ആണ് തക്ഷ എന്ന രാജാവ് .ഓട്, ചെമ്പ്, ഇരുമ്പ്, മുത്തുകള്‍, നാണയങ്ങൾ, ചുട്ട കളിമണ്ണ്‌ പത്രങ്ങൾ, കളിമണ്‍പാത്രങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്നും പുരാവസ്തുവകുപ്പിനു ലഭിച്ചിട്ടു ഉണ്ട്. തക്ഷശിലയുടെ നാശം എങ്ങനെ എന്ന് ഇന്നും വ്യത്യസ്തം ആയ അഭിപ്രായങ്ങൾ നിനലിൽകുന്നു.