<> ലോകാഃ സമസ്താഃ സുഖിനോ ഭവന്തു: April 2021

Wednesday, April 14, 2021

മറക്കപ്പെടുന്ന പുതുവത്സരം

            ഒരു ഭാരതീയൻ എന്ന നിലയിലും സനാതന ധർമ്മത്തിലും അർഷഭാരത സംസ്കാരത്തിലും അഭിമാനംകൊള്ളുന്ന നാം ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽ വിഷു ദിവസം വിവിധ പേരുകളിൽ പുതുവത്സരം ആയി ആഘോഷിക്കപ്പെടുന്നു എന്ന് അറിഞ്ഞിരിക്കേണ്ടതും ഇതിൽ പങ്കാളികൾ ആകേണ്ടതും നമ്മുടെ ആചാരവും സംസ്കാരവും നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.


                  







                  




                    വിശ്വാസപരമായി പറയുമ്പോൾ  ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിൽ ബ്രഹ്മാവ് ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ചു എന്ന് വിശ്വസിച്ചുപോരുന്നു ആയതിനാലാണ് ഇന്നേ ദിവസം പുതുവത്സരമായി കരുതിപ്പോരുന്നത്. ഇംഗ്ലീഷ് കാരുടെ കടന്നുകയറ്റത്തിൽ  നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇംഗ്ലീഷ് കലണ്ടർ  ഒഴിച്ചുകൂടാനാകാത്ത ഒന്നായി എങ്കിലും നിലവിൽ ലഭ്യമായ വിവരങ്ങൾ വച്ചുനോക്കുമ്പോൾ 1000 BCE മുതൽ പൂർണമായും ശാസ്ത്രീയമായ കലണ്ടർ നമ്മുടെ പൂർവികർ ചിട്ടപ്പെടുത്തിഇരുന്നതായും അത് ഭാരതത്തിൽ ഉപയോഗിച്ചു വന്നിരുന്നതായും കാണാവുന്നതാണ്. കേന്ദ്രബിന്ദുവായ സൂര്യനെ ആസ്പദമാക്കി കൊണ്ട്  ഭുമിയുടെയും ചന്ദ്രന്റെയും ഭ്രമണത്തെ ആസ്പദമാക്കിയാണ് ഈ കലണ്ടർ ഉണ്ടാക്കിയിരിക്കുന്നത്. ചന്ദ്രനെയും സൂര്യനെയും ആസ്പദമാക്കി ആയതുകൊണ്ടുതന്നെ ഇതിനെ ലൂണി സോളാർ കലണ്ടർ (ചന്ദ്രമാന സൂര്യമാന പഞ്ചാംഗം) എന്നറിയപ്പെടുന്നു.സൂര്യൻ ഭുമിയ്ക്ക് ചുറ്റും (geocentric) കറങ്ങുന്നതായി സങ്കൽപിക്കുബോൾ ഒരു  ദിർഘവൃത്താകൃത ദ്രമണപഥം നമ്മൾക്ക് ലഭിയ്ക്കും ഇതിൽ സുര്യന്റെ ദ്രമണതിന്റെ ഒരു തുടക്കസ്ഥാനം അയിട്ട് ആണ് മേടം രാശി നമ്മൾ കണക്കാക്കുന്നത്. മിനം രാശിയിൽ നിന്നും സൂര്യൻ മേടം രാശിയിലെയ്ക്ക് കയറുന്ന സമയം ആണ് നാം മേട സംക്രാന്ത്രി (മേടം വിഷുവത്ത് ) എന്ന് പറയുന്നത് .ഇംഗ്ലീഷ് കലണ്ടർ പ്രകാരം നാം പുതുവത്സരം ആഘോഷിയ്ക്കുന്നതും പുതുവത്സരം എന്ന് കരുതി ക്ഷേത്ര ദർശനം നടത്തുന്നതിനും യാതോരു വിധ ശാസ്ത്രീയമോ ആത്മീയമോ ആയ അടിത്തറ ഇല്ല എന്ന് മനസ്സിലാക്കുമല്ലോ. (ലൂണാർ മാസങ്ങളും അതിന് അനുബന്ധമായ മലയാളമാസങ്ങളും ഇംഗ്ലീഷ് മാസങ്ങളും  ചുവടെ ചേർത്തിരിക്കുന്നു.)






       ഇന്ന് നിലവിലുള്ള ആധുനിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടു ആധുനിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി ശാസ്ത്രജ്ഞർ കണക്ക് കൂട്ടിയതിലും കൃത്യമായി ആയി ഭൂമിയുടെയും മറ്റുഗ്രഹങ്ങളുടെയും സ്ഥാനം കൃത്യമായി നിർണയിക്കുകയും പൂർണ്ണമായും അതിൻറെ അടിസ്ഥാനത്തിൽ യുഗങ്ങളും പഞ്ചാംഗവും ഗണിച്ച നമ്മുടെ പൂർവികരുടെ കഴിവ് നാം അറിയാതെ പോകരുത്.ആര്യഭട്ട , ഭാസ്കരാചാര്യ , ബ്രഹ്മഗുപ്തൻ തുടങ്ങിയ നമ്മുടെ മഹർഷീശ്വരന്മാർ ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും സ്ഥാനം കൃത്യമായി നിർണ്ണയിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ ബിസി 3102  ഫെബ്രുവരി 17 വ്യാഴാഴ്ച രാത്രി 11: 55 മണി മുതൽ കലിയുഗം ആരംഭിച്ചതായി പറയുന്നു. മേടസംക്രാന്തിയും ഇതേ ദിവസം അയിരുന്നു എന്നതും എറേ ശ്രദ്ധേയമായ ഒന്നാണ് .ഇത്രയും ശാസ്ത്രീയമായ ഒരു പുതുവത്സരം പൂർവികർ നമ്മൾക്ക് പറഞ്ഞു തന്നിട്ടും നാം എന്തിന്  മറ്റുള്ളവരുടെ പുതുവത്സരം കടമെടുക്കുന്നു എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

        കലിയുഗം ആരംഭിച്ചതും ഇതേ മേടസംക്രാന്തി ദിവസമായിരുന്നു എന്ന് മുൻപേ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് കലണ്ടർ പ്രകാരം നോക്കുമ്പോൾ അത് ഫെബ്രുവരി പതിനേഴാം തീയതി ആയിരുന്നു എന്നത് ഏവരുടേയും ശ്രദ്ധയിൽപ്പെട്ടു കാണുമല്ലോ.ഏപ്രിൽ മാസം  വിഷു ആഘോഷിക്കുന്ന നമ്മൾക്ക് പലർക്കും ഇതിൽ ഒരു സംശയം ഉണ്ടായേക്കാം അതിനു പൂർണ്ണമായും ശാസ്ത്രീയമായ വിശദീകരണം ലഭ്യമാണ്.ആര്യഭടൻ അദ്ദേഹത്തിൻറെ ആര്യഭടീയം എന്ന പുസ്തകം AD 499 മേടമാസം ഒന്നാം തീയതി അദ്ദേഹത്തിൻറെ ഇരുപത്തിമൂന്നാം ജന്മദിനത്തിൽ പൂർത്തിയാക്കിയതായി പറയുന്നു.ഇതേ ദിവസം ഇംഗ്ലീഷ് മാസത്തിൽ നോക്കുമ്പോൾ മാർച്ച് 21 ഒരു  ഞായറാഴ്ച  ദിവസമായിരുന്നു അന്ന് . എഡി 499 വിഷു മാർച്ച് മാസത്തിൽ ആയിരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.ഭൂമി സൂര്യനുചുറ്റും കറങ്ങുമ്പോൾ മറ്റ് ഗ്രഹങ്ങളുടേയും സൂര്യന്റെയും ഭൂമിയുടെ തന്നെയും കറക്കതിന്റെ വേഗത കൊണ്ട് വർഷത്തിൽ ഏതാണ്ട് ഒരു മിനിറ്റ് angular drift സംഭവിക്കുന്നതായി ആധുനികശാസ്ത്രം പറയുന്നു ഇതു തന്നെയാണ് മുകളിൽ പറഞ്ഞ വ്യത്യാസത്തിനും കാരണം.നമ്മുടെ പൂർവികർ ഇതിനെ അയനാചലനം(precision equinox) എന്ന് പറഞ്ഞിരിക്കുന്നു.അയനാ ചലനം മൂലം ഉണ്ടാകുന്ന ഈ വ്യത്യാസം വർഷങ്ങൾ കഴിയുംതോറും വിഷു അടക്കമുള്ള എല്ലാ ദിവസങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കും അത് കൃത്യമായി ഗണിച്ച് എടുക്കുനിടതാണ് ജ്യോതിഷതിന്റെ പ്രാധാന്യം

           

               വടക്ക് അർദ്ധഗോളത്തിൽ സ്ഥിതിചെയ്യുന്ന രാജ്യമായ ഭാരതത്തിൽ ഇന്നേദിവസം സൂര്യൻ ചെലുത്തുന്ന സ്വാധീനവും ഊർജ്ജവും കൂടുതലാണ്  ആയതിനാൽ അതിരാവിലെ എണീയ്ക്കുകയും എണ്ണ തേച്ചുള്ള കുളിയും ആത്മീയ പരിവേഷം നൽകി ആചാരമായി നമ്മുടെ പൂർവികർ ചിട്ടപ്പെടുത്തിയിരിക്കുന്നു. ശുദ്ധമായ എണ്ണ തേച്ച് കുളിക്കുന്നതിലൂടെ നമ്മുടെ ശരിരതിൽ നടന്നുകൊണ്ട് ഇരിയ്ക്കുന്ന പഴയ കോശങ്ങൾ നശിച്ച് പുതിയ കോശങ്ങൾ നിർമ്മിയ്ക്കുന്ന പ്രവർത്തനം കുടുതൽ ഉതേജിപിയ്ക്കുകയും അത് ക്യാൻസർ പോലുള്ള രോഗങ്ങൽ വരാതേ ഇരിയ്ക്കാൻ സഹായിയ്ക്കുന്നു. വേപ്പിലയും മാവിലയും  കൊണ്ടു വീടുകൾ അലങ്കരിക്കുകയും അതിരാവിലെ 3 വേപ്പില കഴിക്കുന്നതും ഇന്നേ ദിവസം ആചാരമായി പല ഭാഗങ്ങളിലും കണ്ടുവരുന്നു. വേപ്പിലയേ  വൈദ്യർ എന്നാണ് പഴമകാർ പറഞ്ഞു വരുന്നത്  അതിനാൽ തന്നെ വേപ്പില കഴിയ്ക്കുന്നത്തിന്റെ ഗുണം പറയാതെ മനസ്സിലാക്കുമല്ലോ. മാവില ശുദ്ധമായ വായു പ്രധാനം ചെയുന്നു മറ്റു ഫലവൃക്ഷങ്ങളെ അപേക്ഷിച്ച്  മാവ് സൂര്യനിൽ നിന്നും കൂടുതൽ ഊർജ്ജം ആഗിരണം ചെയ്യുന്നതിന്  കഴിവുള്ളതാണ് .

          താന്ത്രിക കർമ്മങ്ങളിലും മാവില ഒഴിച്ചുകൂടാനാവാത്ത ഒന്നായത് ഇതിനാൽ അണ് കലശ പുജകളിലും ഉത്സവസമയങ്ങളിൽ കോടിമരതിലും മാവില ഉപയോഗിയ്ക്കുന്നതായി കാണാം ഇത് കുടുതൽ ഊർജം അഗികരണം ചെയ്യുകയും അത് ക്ഷേത്ര പരിസരം ഊർജ കേന്ദ്രമായി നിലനിർത്തുകയും ചെയ്യുന്നു . ഉത്സവ സമയങ്ങളിൽ ക്ഷേത്ര ദർശനം നടത്തുബോൾ കൊടിമരതിൽ തൊഴുതു പ്രാർത്ഥിക്കുന്നതിൻറെ ഒരു ഉദ്ദേശവും ഇതുതന്നെ. നമ്മുടെ പൂർവികർ പറഞ്ഞിരിയ്ക്കുന്ന എല്ലാ അചാരങ്ങളിലും എന്തെങ്കിലും ഒരു ശാസ്ത്രം ഒളിഞ് ഇരിയ്ക്കുന്നു എന്ന് മനസ്സിലാക്കി വേണം നാം അത് പാലിയ്ക്കുകയും അടുത്ത തലമുറയ്ക്ക് പകർന്ന് കൊടുക്കുകയും ചെയേണ്ടത്.